Categories: latest news

വിവാഹത്തിന് താൽപര്യമില്ല, പക്ഷെ അമ്മയാകൻ ആഗ്രഹിക്കുന്നു; സാമന്തയുടെ പദ്ധതി!

തെന്നിന്ത്യൻ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത. സ്ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചർച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകർ പലരും ഉൾക്കൊണ്ടത്. 

വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾക്ക് പിന്നാലെ ആരോഗ്യവും വഷളായത് തിരിച്ചടിയാവുകയായിരുന്നു. മയോസൈറ്റിസ് എന്ന അപൂർവ രോഗമായിരുന്നു നടിയെ ബാധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സാമന്ത ഈ രോഗത്തിന് ചികിത്സയിലാണ്. നിലവിൽ സിനിമയിൽ നിന്നടക്കം ഇടവേളയെടുത്താണ് നടി അതിന്റെ ചികിത്സകൾ നടത്തുന്നത്.

അതേസമയം ഇപ്പോഴും സാമന്തയുമായി ബന്ധപ്പെടുത്തി നിരവധി റൂമറുകൾ സജീവമാണ്. വിജയ് ദേവരുകൊണ്ടയുമായി പ്രണയത്തിലാണെന്നു വരെ ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് സമാന്ത ചിന്തിക്കുന്നില്ലെന്നാണ് മറ്റു ചിലർ പറയുന്നത്. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാനാണ് സാമന്തയുടെ പ്ലാൻ. ഇനിയുള്ള ജീവിതം അഭിനയത്തിനും സാമൂഹിക പ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അമ്മയാവണം എന്ന ആഗ്രഹം സമാന്തയ്ക്കുണ്ട്. അതിനാൽ തന്നെ ഭാവിയിൽ രണ്ടു കുട്ടികളെ ദത്തെടുക്കാൻ നടി ആഗ്രഹിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

അനില മൂര്‍ത്തി

Recent Posts

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

4 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

4 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

5 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

5 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

12 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago