ലിയോയുടെ തകർപ്പൻ വിജയത്തിന്റെ ആഘോഷങ്ങളിലാണ് ദളപതി വിജയിയും ആരാധകരും. അതുകൊണ്ട് തന്നെ താരത്തിന്റെ സിനിമ – വ്യക്തി ജീവിതങ്ങളെ പറ്റിയുള്ള പല തരം വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. വിജയിയും ഭാര്യ സംഗീതയും വേർപിരിയുകയാണെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. അടുത്തിടെ വിജയിയുടെ ഭാര്യ സംഗീത താരത്തോടൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടടാത്തതാണ് ഗോസിപ്പുകൾക്കുള്ള മറ്റൊരു പ്രധാന കാരണം. ലിയോക്ക് മുൻപ് പുറത്തിറങ്ങിയ വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നടന്റെ അച്ഛനും അമ്മയുമെല്ലാം വന്നെങ്കിലും ഭാര്യ സം ഗീത എത്തിയിരുന്നില്ല. അന്ന് മുതലാണ് നടൻ ഭാര്യയുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
ഇപ്പോഴിത സംഗീതയെ വിവാഹം ചെയ്യുന്നതിന് മുൻപ് മറ്റൊരാളുമായി വിവാഹലോചനകൾ നടന്നിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ്പ്രമുഖ നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖറും ഭാര്യ ശോഭയും പിന്നണി ഗായകൻ സുരേന്ദറിന്റെ മകളുമായി തങ്ങളുടെ മകനെ വിവാഹം കഴിപ്പിക്കാൻ ആലോചിച്ചിരുന്നത്. ശോഭയുടെ സഹോദരനാണ് സുരേന്ദർ. ബന്ധപ്രകാരം വിജയുടെ മുറപ്പെണ്ണാണ് സുരേന്ദറിന്റെ മകൾ.
വിജയിയുടെ ആരാധികയായിരുന്ന സംഗീത താരത്തെ കാണനെത്തുകയും പിന്നീട് അത് പ്രണയത്തിലേക്ക് നീങ്ങുകയും വിവാഹത്തിലെത്തുകയുമായിരുന്നു. എന്നാൽ അടുത്തകാലത്തായി ഇരുവരും അകൽച്ചയിലാണെന്നും ബന്ധം വേർപിരിയുമെന്ന തരത്തിലുമുള്ള വാർത്തകളെത്താൻ തുടങ്ങി. ഈ വാര്‍ത്തകളോട് വിജയിയോ സംഗീതയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…