Categories: latest news

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു; ആഘോഷമാക്കി കുടുംബവും ആരാധകരും

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. താരം പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നതുമുതൽ ആരാധകർ കാത്തിരുന്ന വിവാഹത്തിനാണ് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നതോടെ കൂടുതൽ അവേശത്തിലായിരിക്കുകയാണ് കാളിദാസിന്റെ മാത്രമല്ല ജയറാമിന്റെയും പാർവതിയുടെയും ആരാധകരും. വൈകാതെ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തരിണി കലിംഗരായറാണ് കാളിദാസിന്റെ വധു. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് നിശ്ചയം നടത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു. കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. കാളിദാസിന്റെ ഭാഗത്ത് മാതാപിതാക്കളായ ജയറാമും പാര്‍വതിയും സഹോദരി മാളവികയുമാണ് ഉണ്ടായിരുന്നത്. തരിണിയ്‌ക്കൊപ്പം മാതാപിതാക്കളും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്.

ചെന്നൈയില്‍ വച്ചാണ് പരമ്പരാഗതമായ ശൈലിയില്‍ പൂജയോട് കൂടിയുള്ള വിവാഹനിശ്ചയം ഏര്‍പ്പാടാക്കിയത്. വളരെ ചെറിയ രീതിയിലാണെങ്കിലും വലിയ ആഘോഷത്തോടെയാണ് കാളിദാസിന്റെ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലൂടെയും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും കാളിദാസ് വിട്ട് നിന്നിരുന്നു. അപ്രതീക്ഷിതമായാണ് ഇപ്പോൾ വിവാഹ നിശ്ചയ വീഡിയോ ആളുകളിലേക്ക് എത്തിയിരിക്കുന്നത്. 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago