Categories: latest news

വിട്ടുവീഴ്ചയ്ക്ക് തയാറായില്ല; നയൻതാരയ്ക്ക് പകരം തമന്ന വരാൻ കാരണമിത്

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിലൊരാളാണ് നയൻതാര. മലയാളത്തിൽ തുടങ്ങി തെലുങ്ക്, കന്നഡ സിനിമ മേഖലകളിലും സജീവമായ നയൻസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴിലാണ്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളുകൂടിയായ നയൻതാര പ്രകടനംകൊണ്ടും താരമൂല്യംകൊണ്ടും മറ്റ് താരങ്ങൾക്ക് മാതൃകയാണ്. എന്നാൽ ഉയർന്ന പ്രതിഫലം കാരണം നിരവധി ചിത്രങ്ങളിൽ നിന്ന് താരത്തിന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. 

ലകനായകൻ കമല്‍ഹാസൻ നായകനായി മണിരത്‍നത്തിലുള്ള സംവിധാനത്തില്‍ തഗ് ലൈഫില്‍ നായികയായി നയൻതാരയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രതിഫലത്തെ ചൊല്ലി നയൻതാര ചിത്രത്തില്‍ നിന്ന് പിൻമാറി. തഗ് ലൈഫിനു പുറമേ മറ്റൊരു ചിത്രത്തില്‍ നായികയാകാനും നയൻതാര തയ്യാറാകാതിരുന്നത് പ്രതിഫലം സംബന്ധിച്ച് തീരുമാനം എത്താതിരുന്നതിനാലാണെന്നാണ് റിപ്പോര്‍ട്ട്. തഗ് ലൈഫിനായി നയൻതാര 12 കോടി പ്രതിഫലം ആവശ്യപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

നേരത്തെ പയ്യ എന്ന ഒരു ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകാനും പരിഗണിച്ചത് നയൻതാരയെയായിരുന്നു. എന്നാൽ പിന്നീട് ഈ അവസരം തമന്നയ്ക്ക് ലഭിക്കുകയായിരുന്നു. നയൻതാര പ്രതിഫലം കുറയ്‍ക്കാത്തതിനാല്‍ തമന്നയെ ചിത്രത്തില്‍ നായികയാക്കുകയായിരുന്നു എന്ന് സംവിധായകൻ ലിംഗസ്വാമി തന്നെയാണ് ഒരിക്കൽ വെളിപ്പെടുത്തിയത്. 

അനില മൂര്‍ത്തി

Recent Posts

വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയാണ് എന്ന് തിരഞ്ഞു; ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് നമിത

ഗ്ലാമര്‍ നായികയായി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നമിത…

2 hours ago

ജ്യോതിക ഇല്ലായിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നില്ല; തുറന്ന് പറഞ്ഞ് ജ്യോതിക

2026-ലെ ഏറ്റവും വലിയ തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ…

2 hours ago

വിവാഹശേഷമുള്ള ജീവിതമിങ്ങനെ; മനസ് തുറന്ന് നടി ലെന

വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന ഇന്ന്.…

2 hours ago

ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?: മാധവന്‍

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ്…

2 hours ago

വസ്ത്രത്തിന്റെ പേരില്‍ പ്രിയാ വാര്യര്‍ക്ക് നേരെയും ചോദ്യങ്ങള്‍

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി പ്രിയ…

2 hours ago