Categories: latest news

വിജയ് – സംഗീത വിവാഹ മോചനം; പുതിയ വെളിപ്പെടുത്തലുമായി ലിയോ താരം

തമിഴകത്തിന്റെ മിന്നും താരമാണ് ദളപതി വിജയ്. ലിയോയുടെ വിജയത്തിനിടയിലും താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് അത്ര രസമുള്ള വാർത്തകളായിരുന്നില്ല പുറത്തു വന്നിരുന്നത്. ജീവിത പങ്കാളി സംഗീതയുമായി താരം അകൽച്ചയിലാണെന്നതാണ് ഒരു സംഘം ആളുകൾ വാദിക്കുന്നത്. അടുത്തിടെ വിജയിയുടെ ഭാര്യ സംഗീത താരത്തോടൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടടാത്തതാണ് ഗോസിപ്പുകൾക്കുള്ള മറ്റൊരു പ്രധാന കാരണം.

ലിയോക്ക് മുൻപ് പുറത്തിറങ്ങിയ വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നടന്റെ അച്ഛനും അമ്മയുമെല്ലാം വന്നെങ്കിലും ഭാര്യ സം ഗീത എത്തിയിരുന്നില്ല. അന്ന് മുതലാണ് നടൻ ഭാര്യയുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനോട് ചേർത്താണ് തൃഷയുമായുള്ള പ്രണയ വാർത്തകളും സജീവമായത്. എന്നാല്‍ ഈ വാര്‍ത്തകളോട് വിജയിയോ സംഗീതയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വിജയിയെക്കുറിച്ച് നടി ജനനി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

അദ്ദേഹം തന്നോട് സംസാരിക്കുന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്നും ജനനി പറയുന്നു. അതേസമയം തന്റെ ശ്രീലങ്കന്‍ തമിഴ് കേള്‍ക്കുമ്പോള്‍ ഭാര്യ സംഗീതയെ ഓര്‍മ്മ വരാറുണ്ടെന്ന് വിജയ് പറഞ്ഞതായി ജനനി പറയുന്നത്. തന്നെ വിജയ് സഹോദരിയെ പോലെയാണ് കണ്ടതും സംസാരിച്ചതും. തന്റെ ഭാര്യയും ജനനിയെ പോലെ ജാഫ്‌നയില്‍ നിന്നുമാണെന്നും വിജയ് പറഞ്ഞുവെന്നും ജനനി പറയുന്നു.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago