Categories: latest news

ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നം; സർജറിയൊന്നും ചെയ്തട്ടില്ലെന്ന് ഹണി റോസ്

ചൂടൻ പോസും സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളുമായി സമൂഹ മാധ്യമങ്ങളിലെ നിറ സാനിധ്യമാണ് ഹണി റോസ്. അടുത്തകാലത്ത് വസ്ത്രധാരണത്തിന്റെ പേരിൽ ഇത്രയധികം വാർത്തകളിലും ചർച്ചകളിലും ഇടംപിടിച്ച മറ്റൊരു താരമുണ്ടാകില്ല. കൂടുതൽ ഉദ്ഘാടന പരിപാടികൾ ലഭിക്കുന്ന മലയാളത്തിലെ താരവും ഹണി റോസ് തന്നെ. ഇത്തരം ഉദ്ഘാടന വേദികളിലെത്തുമ്പോഴുള്ള താരത്തിന്റെ ലുക്കിന് വലിയ ഫോളോവേഴ്സാണുള്ളത്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് തന്റെ മാത്രം തീരുമാനമാണെന്ന് വ്യക്തമാക്കുകയാണ് താരം. 

“ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ഡ്രസ് ഇടേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷേ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന് ഇപ്പോള്‍ എനിക്കറിയാം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഇതൊന്നും അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് ഞാന്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായിട്ടുള്ള ഡയറ്റും പിന്തുടരുന്നു.” ഹണി റോസ് പറഞ്ഞു. 

അതേസമയം താനൊരു സർജറിയും ചെയ്തട്ടില്ലെന്നും ഹണി റോസ് വ്യക്തമാക്കി. പെട്ടെന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാന്‍. പക്ഷേ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ എനിക്ക് പറ്റും. ഞാന്‍ എന്നെ തന്നെ ബൂസ്റ്റ് ചെയ്താണ് മുന്നോട്ട് പോകുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

19 hours ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

19 hours ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

19 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

19 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago