തെന്നിന്ത്യൻ താര സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായി. അടുത്ത സുഹൃത്ത് ജഗത് ദേശായിയാണ് അമലയുടെ പങ്കാളി. ജഗത് തന്നെയാണ് കൊച്ചിയിൽവെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ജഗദ് ദേശായി വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാഹത്തെക്കുറിച്ച് ഇരുവരും സൂചനകളൊന്നും നൽകിയിരുന്നില്ല. ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിൽ എത്തിച്ചിരിക്കുന്നത്.
അമലയുടെയും ജഗത്തിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന്റെ ഭാഗമായത്. അതേസമയം നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ഇണങ്ങുന്ന ചോക്കറും മോതിരവും കമ്മലുമാണ് അമല ധരിച്ചിരുന്നത്. ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു ജഗത് ദേശായിയുടെ വേഷം.
ജഗദ് ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്.അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ല ജഗദ്ദിന്. എന്നാൽ, ബിസിനസിൽ ജഗദ് വിജയമാണെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നത്. നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചലിന്റെ അടുത്ത സുഹൃത്താണ് അമല പോൾ. കഴിഞ്ഞദിവസമായിരുന്നു അമലയുടെ പിറന്നാൾ ദിനം. അമലയ്ക്ക് മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് റേച്ചൽ പിറന്നാൾ ആശംസകൾ നേർന്നത്.
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…
സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ് നടി ശ്രുതി…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന…
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…
തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…
സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…