Categories: latest news

രണ്ട് ആത്മാക്കൾ…ഒരു ലക്ഷ്യം…; വീണ്ടും വിവാഹിതയായി അമല പോൾ

തെന്നിന്ത്യൻ താര സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായി. അടുത്ത സുഹൃത്ത് ജഗത് ദേശായിയാണ് അമലയുടെ പങ്കാളി. ജഗത് തന്നെയാണ് കൊച്ചിയിൽവെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ജഗദ് ദേശായി വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാഹത്തെക്കുറിച്ച് ഇരുവരും സൂചനകളൊന്നും നൽകിയിരുന്നില്ല. ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിൽ എത്തിച്ചിരിക്കുന്നത്. 

അമലയുടെയും ജഗത്തിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന്റെ ഭാഗമായത്. അതേസമയം നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിനോട് ഇണങ്ങുന്ന ചോക്കറും മോതിരവും കമ്മലുമാണ് അമല ധരിച്ചിരുന്നത്. ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു ജ​ഗത് ദേശായിയുടെ വേഷം.

ജഗദ് ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്.അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ല ജഗദ്ദിന്. എന്നാൽ, ബിസിനസിൽ ജഗദ് വിജയമാണെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നത്. നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചലിന്റെ അടുത്ത സുഹൃത്താണ് അമല പോൾ. കഴിഞ്ഞദിവസമായിരുന്നു അമലയുടെ പിറന്നാൾ ദിനം. അമലയ്ക്ക് മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് റേച്ചൽ പിറന്നാൾ ആശംസകൾ നേർന്നത്.

അനില മൂര്‍ത്തി

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

22 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

22 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago