Categories: latest news

ജയിലറിനെ പൂട്ടി ലിയോ; കളക്ഷനിൽ പുതിയ റെക്കോർഡ്

കളക്ഷനിൽ പുതിയ ചരിത്രമെഴുതുകയാണ് ലോകേഷ് കനകരാജ് – വിജയ് ചിത്രം ലിയോ. തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയ്ക്ക് തുടക്കത്തിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചതെങ്കിലും ഇപ്പോഴും തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലറിനെയാണ് ലിയോ മറികടന്നത്. റിലീസ് മുതൽ ലിയോയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടികൊണ്ടിരുന്ന വിപണിയാണ് കേരളം. 

രജനികാന്തിന്റെ ജയിലര്‍ കേരളത്തില്‍  57.70 കോടി രൂപയായിരുന്നു ആകെ നേടിയത്. എന്നാല്‍ ഇന്നത്തോടെ ലിയോ 58 കോടി രൂപയോളം നേടി കേരള ബോക്സ് ഓഫീസില്‍ ആകെ ഗ്രോസില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് നേരത്തെ ലിയോ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചിട്ടുണ്ട്.

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന വിജയ് ചിത്രമാണ്‌ ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചിത്രം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വിജയ് ആരാധകരെ ലോകേഷ് ഒട്ടും നിരാശപ്പെടുത്തിയില്ല. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. വിജയ് ആരാധകരെയും ലോകേഷ് ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നു. 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago