Categories: latest news

ദൃശ്യത്തിലെ കഥാപാത്രം മീന നിരസിച്ചിരുന്നു; കാരണം ഇതാണ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

മകള്‍ക്ക് രണ്ട് വയസ് ഉള്ളപ്പോഴാണ് മീനയ്ക്ക് ദൃശ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഏക മകള്‍ക്ക് രണ്ട് വയസ് മാത്രമെ പ്രായമുള്ളുവെന്ന കാരണം കൊണ്ടാണ് മീന ദൃശ്യത്തില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തി. താന്‍ ഷൂട്ടിങിന് പോകുന്ന അവസരങ്ങളില്‍ മകളെ ശ്രദ്ധിക്കാന്‍ പറ്റാതെയാകുമോ എന്നതായിരുന്നു മീനയുടെ ടെന്‍ഷന്‍. എന്നാല്‍ ദൃശ്യം ടീം മീന തന്നെ അഭിനയിക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു. അങ്ങനെയാണ് താരം ആ കഥാപാത്രം ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago