Categories: latest news

ലിയോയിൽ ആദ്യം നായകനായി പരിഗണിച്ചത് മറ്റൊരാളെ; വെളിപ്പെടുത്തലുമായി ലോകേഷ്

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന വിജയ് ചിത്രമാണ്‌ ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചിത്രം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വിജയ് ആരാധകരെ ലോകേഷ് ഒട്ടും നിരാശപ്പെടുത്തിയില്ല. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. വിജയ് ആരാധകരെയും ലോകേഷ് ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നു. 

അതേസമയം ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് തന്നെ. അഞ്ച് വർഷം മുൻപാണ് താൻ ലിയോയുടെ തിരക്കഥയെഴുതുന്നതെന്നും അന്ന് വിജയിയെ ആയിരുന്നില്ല നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെന്നും ലോകേഷ് പറയുന്നു.  സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ലിയോ മാറ്റിവെച്ച് എഴുതിയ തിരക്കഥയാണ് കൈതിയുടേതെന്നും സംവിധായകൻ പറയുന്നു. 

Vijay Leo

“മാസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിജയ്‍യുമായി ഒരു നല്ല അടുപ്പം ഉണ്ടായി. മുഴുവന്‍ സിനിമയും വിജയ്‍യിലെ നടന്‍റെ തോളില്‍ വെക്കുന്ന തരത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് മാസ്റ്റര്‍ സമയത്ത് തോന്നിയതാണ്. ഒരു ക്യാരക്റ്റര്‍ സ്റ്റഡി പോലെ ഒരു സിനിമ. ആഗ്രഹം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. വിജയ് പ്രോജക്റ്റിലേക്ക് വന്നപ്പോള്‍ അഞ്ച് വര്‍ഷം മുന്‍പ് എഴുതിവച്ച തിരക്കഥയില്‍ അല്ലറ ചില്ലറ മിനുക്കുപണികള്‍ വേണ്ടിയിരുന്നു.” ലോകേഷ് വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 week ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 week ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago