Categories: latest news

മോഹന്‍ലാലിന്റെ ‘റംബാന്‍’ സംവിധാനം ജോഷി, തിരക്കഥ ചെമ്പന്‍ വിനോദ്

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. ‘റംബാന്‍’ (Rambaan) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദ് ജോസിന്റേതാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

2024 പകുതിയോടെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. മോഹന്‍ലാലിന് പുറമേ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ റംബാനില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രത്തിന്റെ കഥ പറച്ചില്‍.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്നത്. 2015 ല്‍ റിലീസ് ചെയ്ത ‘ലൈല ഒ ലൈല’ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഈ സിനിമ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’, ജീത്തു ജോസഫ് ചിത്രം ‘റാം’ എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago