Categories: latest news

ചക്കിയുടെ ചെക്കൻ; മാളവിക ജയറാമിന്റെ പങ്കാളിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

താര ജോഡികളായ ജയറാമിന്റെയും പാർവതിയുടെയും മക്കളും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. അഭിനയ രംഗത്തേക്ക് ചുവട് വെയ്പ്പ് നടത്തികഴിഞ്ഞു ഇരുവരും.  കാളിദാസകട്ടെ ഇതിനോടകം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തന്റെ സാനിധ്യമറിയിച്ചപ്പോൾ മാളവിക ഇനിയും ബിഗ് സ്ക്രീനിൽ സജീവമായിട്ടില്ല. അതേസമയം സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്താറുണ്ട് ചക്കിയെന്ന മാളവിക. ഇവരുടെ കുടുംബ വിശേഷങ്ങളും പ്രേക്ഷകരുടെ ഇഷ്ട സംസാര വിഷയമാണ്. 

മാളവിക പ്രണയത്തിലാണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടുത്തിടെ മാളവിക പങ്കിട്ട ചിത്രവും വീഡിയോയും ഏറെ വൈറലായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് മാളവിക, തന്റെ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകുറിച്ചത്. ഇതാണ് ഊഹപോഹങ്ങൾ കൂടുതൽ ശക്തമാക്കുന്നത്. 

മുൻപും ഒരിക്കൽ സ്വപ്നം സഫലമായി എന്ന ക്യാപ്‌ഷനിൽ സുഹൃത്തിന്റെ മുഖം മറച്ചുവച്ചുകൊണ്ടുള്ള ഒരു ചിത്രവും മാളവിക പങ്കുവെച്ചിരുന്നു. എന്നാൽ വിവാഹത്തെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയാണ് മാളവിക. എനിക്ക് വിവാഹം കഴിക്കാൻ ആയെന്നു തോന്നിയാൽ മാത്രമേ ഞാൻ അതിനു തയ്യാറാകൂ എന്നാണ് മാളവിക മുൻപ് പറഞ്ഞത്. വിവാഹത്തിന്റെ പേരിൽ സൊസൈറ്റിയുടെ പ്രഷർ നോക്കേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. 

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

12 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

12 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

13 hours ago