Alphonse Puthren
പ്രേമം എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം ഇറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഗോള്‍ഡ് സിനിമ സംവിധാനം ചെയ്തത്. എന്നാല്‍ പ്രിതീക്ഷിച്ചതുപോലെ സിനിമ വിജയിച്ചില്ല.
ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചായിരിക്കുന്നത്. തനിക്ക് ഓട്ടിസമാണെന്നും താന്‍ തന്നെ സ്വയം കണ്ടെത്തിയതാണെന്നുമാണ് അദ്ദേഹം പറയുന്നത്. കൂടാതെ താന്‍ സിനിമയില്‍ നിന്ന് വിരമിക്കുന്ന വിവരവും ചേര്‍ത്താണ് പോസ്റ്റ് ചെയ്തത്. പതിവ് പോലെ പോസ്റ്റ് ഇട്ടു അധികമാകും മുന്‍പേ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. എങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ല. പക്ഷേ മറ്റു പോംവഴിയില്ല. നിറവേറ്റാന്‍ കഴിയാത്ത ഉറപ്പുകള്‍ നല്‍കാന്‍ ഞാനില്ല. മോശം ആരോഗ്യാവസ്ഥയും പ്രവചനാതീതമായ ജീവിതവും ഇന്റര്‍വെല്‍ പഞ്ച് പോലൊരു ട്വിസ്റ്റ് കൊണ്ടുവരും’ എന്ന് പുത്രന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…