Categories: latest news

ദിലീപ് ഇനി രക്ഷപെടില്ല, എന്നെ പോലെയുള്ളവരുടെ കണ്ണീരാണ്; തുറന്നടിച്ച് നിർമാതാവ്

മലയാളം സിനിമ ഇൻഡസ്ട്രിയിലെ പേരുകേട്ട സംവിധായകരിൽ ഒരാളാണ് ആർ സുകുമാരൻ. മോഹൻലാലിന്റെ കരിയറിനെ മാറ്റിമറിച്ച പാദമുദ്ര, രാജാശില്പി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആണ് സുകുമാരൻ. 2010 ൽ പുറത്തിറങ്ങിയ യുഗപുരുഷൻ എന്ന സിനിമയാണ് സുകുമാരൻ അവസാനം ചെയ്ത ചിത്രം. ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പതമാക്കി എടുത്ത സിനിമ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.

സുകുമാരന്റെ ഒരു സിനിമയിൽ ദിലീപിനെ നായകൻ ആകുവാൻ തീരുമാനിച്ചിരുന്നു. അനിൽ അമ്പലക്കര നിർമ്മാണം ചെയ്യാൻ ഇരുന്ന ചിത്രത്തിനായി ദിലീപിന് അഡ്വാൻസും നൽകിയിരുന്നു. എന്നാൽ ദിലീപ് പടത്തിൽ നിന്ന് പിന്മാറി. ഇതേ തുടർന്ന് സിനിമ പിന്നീട് നടക്കാതെയും പോയി. ആ സംഭവത്തെ പറ്റി സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകനായ സുകുമാരൻ.

മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ആഭിമുഖ്യത്തിലാണ് അദ്ദേഹം ദിലീപിനെതിരെ സംസാരിച്ചത്. ” അഭിനയ പ്രാധാന്യം ഉള്ള സിനിമയായിരുന്നു ചെയ്യാൻ ഇരുന്നത്. പ്രായം കൊണ്ട് വ്യത്യാസം വരുന്ന ഒരാളുടെ കഥ. ദിലീപ് ആ കഥാപാത്രത്തിന് ചേരും എന്ന് തോന്നിയിരുന്നു. ദിലീപിനോട് കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. ഞാനും നിർമ്മാതാവും ഒരുമിച്ച് ചെന്നാണ് അഡ്വാൻസ് കൊടുത്തത്. എന്നാൽ കുറെ കാലം കഴിഞ്ഞിട്ടും പടം ചെയ്യാൻ ദിലീപ് കൂട്ടാക്കിയില്ല” സുകുമാരൻ പറഞ്ഞു.

“ആദ്യം വിഷമം തോന്നിയിരുന്നു. പിന്നീട് ഇവനെ പോലെ ഒരുത്തന്റെ കൂടെ വർക്ക്‌ ചെയ്യേണ്ടി വന്നില്ലല്ലോ എന്ന സന്തോഷം തോന്നി. ഇപ്പോൾ അയാളുടെ സിനിമകൾ ഒന്നും വിജയിക്കുന്നില്ലല്ലോ. എന്റെയും അയാൾ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീർ ആണ് കാരണം. ഇനി ദിലീപ് രക്ഷപെടാൻ സാധ്യതയും കുറവാണ്” സംവിധായകൻ കൂട്ടിച്ചേർത്തു.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

9 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

9 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

15 hours ago