Categories: latest news

പ്രതിഫലം കൂട്ടി നയൻസ്! മനിരത്നം സിനിമയിൽ കമൽ ഹാസനൊപ്പം

ടെലിവിഷൻ ഷോ അവതാരികയിൽ നിന്ന് തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാറിലേക്ക് ഉള്ള നയൻ‌താരയുടെ കുതിപ്പ് സിനിമ കഥയെ വെല്ലുന്നതായിരുന്നു. കരിയറിന്റെ ആദ്യഘട്ടത്തിൽ നേരിട്ട വെല്ലുവിളികളെയും വിമർശനങ്ങളെയും അതിജീവിച്ച് ഒരു മലയാളി നായിക സ്വന്തമാക്കിയത് തെന്നിന്ത്യയിൽ മറ്റാർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത നേട്ടങ്ങളാണ്. സിനിമ ഇൻഡസ്ട്രിയിൽ ഒരു മുൻനിര നായകന്മാരും ഇല്ലാതെ ഒറ്റക്ക് ഒരു പടം വിജയിപ്പിക്കാൻ കഴിയുമെന്ന് തരത്തിലേക്ക് നയൻസ് വളർന്നു.

ഉയർന്ന നടന്മാർക്കൊപ്പം പ്രതിഫലം വാങ്ങുവാനും അവർക്ക് കിട്ടുന്ന അതെ പരിഗണന നേടാനും നയൻതാരക്ക് കഴിഞ്ഞു. മറ്റൊരു നടിക്കും സ്വന്തമാക്കാൻ കഴിയാത്ത താരമൂല്യമാണ് ഇന്ന് ലേഡീ സൂപ്പർ സ്റ്റാറിന് ഉള്ളത്. എല്ലാ നിബന്ധനകളും അംഗീകരിച്ച് കൊണ്ട് നിർമാതാക്കളും സംവിധായാകരും നയൻ‌താരക്ക് വേണ്ടി സിനിമ ഒരുക്കുവാനും തയ്യാറാണ്. നയസിന്റെ പ്രതിഫലത്തെ സംബന്ധിക്കുന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

മണിരത്നം കമൽഹാസനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രത്തിൽ നയൻസ് നായികയാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷം മനിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണിത്. നയൻ‌താരയുമായി ചർച്ചകൾ പൂർത്തിയായി എന്നാണ് സൂചന. 12 കോടിയാണ് നയൻസ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ജവാൻ എന്ന ചിത്രത്തിന് 10 കോടിയാണ് നയൻ‌താര പ്രതിഫലം വാങ്ങിയത്. തുടരെ തുടരെയുള്ള ഹിറ്റുകളും ബോളിവുഡിലേക്കുള്ള അരങ്ങേറ്റവും താരത്തെ പ്രതിഫലം വർധിപ്പിക്കുവാൻ പ്രേരിപ്പിച്ചു. മനരത്നം സിനിമകൾ തെന്നിന്ത്യൻ നടിമാരുടെ സ്വപ്നമാണ്. പലപ്പോഴും നടിമാർ മനിരത്‌നത്തിന്റെ സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ട് വീഴ്ചകൾ ചെയ്യാറുണ്ട്. എന്നാൽ നയൻസ് വിട്ട് വീഴ്ച്ചക്ക് തയ്യാറല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അനില മൂര്‍ത്തി

Recent Posts

ചെക്ക് സാരിയിൽ അനുമോൾ, ശ്രദ്ധ നേടി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടി അനുമോൾ പങ്കുവെച്ച പുതിയ…

3 hours ago

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കാവ്യ മാധവൻ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നടി കാവ്യ മാധവൻ.ഓഫ്-വൈറ്റ്…

3 hours ago

‘കല്യാണി’ ട്രെൻഡിൽ റീലുമായി വർഷ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന 'കല്യാണി' കോൺസെപ്റ്റിനെ ആസ്പദമാക്കി…

3 hours ago

ഓണം കളറാക്കാന്‍ പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…

21 hours ago

ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, അപകടത്തെക്കുറിച്ച് രശ്മിക

ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത…

21 hours ago

70 പേര്‍ക്ക് ഒരു ബാത്ത് റൂം; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്.…

21 hours ago