Categories: latest news

വിവാഹ ശേഷം ഏറ്റവും മിസ് ചെയ്തത്; മനസ് തുറന്ന് അമല

എന്റെ സൂര്യ പുത്രിക്ക് എന്ന സിനിമയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് അമല അക്കിനേനി. അഭിനയത്തോടൊപ്പം ഭാരതനാട്ട്യ നർത്തകിയായും അമല പേരെടുത്തിട്ട് ഉണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളിൽ അമല അക്കിനേനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൈഥിലി എന്നൈ കാതലി എന്ന സിനിമയിലൂടെയാണ് അമല ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്.

ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നാടിയായിരുന്നു അമല അക്കിനേനി. 1992 ൽ തെലുങ്ക് സിനിമ സൂപ്പർ സ്റ്റാർ നാഗാർജുനയെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹത്തോടെ സാധാരണ നടിമാരെ പോലെ അമലയും അഭിനയ രംഗത്തുനിന്നും മാറിനിൽക്കുകയാണ് ഉണ്ടായത്.

മുൻപൊരിക്കൽ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് അമല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ” വിവാഹ ശേഷം ചെന്നൈ ഒരുപാട് മിസ്സ്‌ ചെയ്തു. പ്രത്യേകിച്ച് കടൽ. എന്റെ വീട് കടലിനോട് ചേർന്ന് ആയിരുന്നു. എന്നെ സന്തോഷിപ്പിക്കാൻ നാഗാർജുന സിഡിയിൽ കടലിന്റെ ശബ്ദം കേൾപ്പിക്കുമായിരുന്നു. വിവാഹശേഷം ജീവിതം തിരക്കേറിയതും സന്തോഷകരവും ആയിരുന്നു” അമല പറഞ്ഞു.

“ഹൈദരാബാധിൽ മൃഗസംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചു. ഗർഭകാലത്ത് മെഡിറ്റേഷൻ പഠിച്ചു. ഇതൊക്കെ ജീവിതത്തിൽ ഇമോഷൻസിനെ ബാലൻസ് ചെയ്യാൻ സഹായിച്ചിരുന്നു. സ്വാതന്ത്ര്യം ഉള്ള അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. മനസിന്റെ സ്വാതന്ത്ര്യം വളരെ പ്രാധാനം ആണ്. ഇന്ന് സ്ത്രീകൾ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നു. അതാണ് എനിക്ക് ഇഷ്ടം” താരം വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago