Categories: latest news

വസ്ത്രം കണ്ട് ആളുകൾ ബഹളം ഉണ്ടാകുമെന്ന് ഭയന്നു! ഇത് കേരളമല്ലയെന്ന് ഭാനുപ്രിയ

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഭാനുപ്രിയ. ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു താരം. അഭിനയത്തിന് പുറമെ നൃത്തത്തിലും മികവ് തെളിയിച്ച പ്രതിഭയാണ് ഭാനുപ്രിയ. 1992 ൽ മോഹൻലാൽ നായകനായ രാജശില്പി എന്ന ചിത്രത്തിലൂടെയാണ് ഭാനുപ്രിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

എസ് സുകുമാരൻ സംവിധാനം ചെയ്ത സിനിമയിൽ ഭാനുപ്രിയയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. രാജശില്പിയിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇപ്പോൾ എസ് സുകുമാരൻ. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.

Mammootty and Bhanupriya

“സിനിമയിലെ ഒരു ഗാന രംഗം തഞ്ചാവൂരിലാണ് ഷൂട്ട്‌ ചെയ്തത്. ഭാനുപ്രിയയാണ് ഗാനരംഗത്തിൽ ഉള്ളത്. വളരെ നൈസ് ആയ കോസ്റ്റും ആണ് വേഷം. ഷൂട്ടിംഗ് കാണാൻ കൂടിയ ആളുകൾ ബഹളം ഉണ്ടാകുമെന്ന പേടിയുണ്ടായിരുന്നു. ഇക്കാര്യം ഭാനുപ്രിയയോട് പറഞ്ഞപ്പോൾ ഇത് കേരളമല്ല, തമിഴ്‌നാട്ടിലെ ആളുകൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല അവർ കാലാബോധം ഉള്ളവരാണ് എന്നാണ് നടി പ്രതികരിച്ചത്” സംവിധാനയകൻ പറഞ്ഞു.

“ഒരു ദിവസം കൊണ്ടാണ് ഷൂട്ടിംഗ് കഴിഞ്ഞത്. ആ സിനിമക്ക് ശേഷം ഒരുപാട് നല്ല അവസരങ്ങൾ മലയാളത്തിൽ നിന്ന് ഭാനുവിനെ തേടി വന്നു. അഴകിയ രാവണൻ എന്ന സിനിമയിൽ അവർ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു” എസ് സുകുമാരൻ പറഞ്ഞു. ഭാനുപ്രിയ ഇപ്പോൾ സിനിമ രംഗത്ത് സജീവമല്ല.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

12 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

12 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

12 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago