Categories: latest news

വീണ്ടും ത്രില്ലര്‍? മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് ‘ടര്‍ബോ’

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിനു ‘ടര്‍ബോ’ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ഡിഒപി വിഷ്ണു ശര്‍മ, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ആക്ഷന്‍ ഡയറക്ടര്‍ ഫീനിക്‌സ് പ്രഭു.

വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലാണ് എത്തുകയെന്നും ചിത്രത്തിന്റെ പേര് ‘അടിപിടി ജോസ്’ എന്നാണെന്നും നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പേര് ചിത്രം ആക്ഷന്‍ ഴോണറില്‍ ഉള്ളതായിരിക്കുമെന്ന സൂചന നല്‍കുന്നു. ടര്‍ബോയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. നൂറ് ദിവസമാണ് ചിത്രീകരണം നടക്കുക.

അതേസമയം മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം ഇതിനോടകം വേള്‍ഡ് വൈഡായി 80 കോടിയില്‍ അധികം കളക്ട് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago