Mammootty
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിനു ‘ടര്‍ബോ’ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ഡിഒപി വിഷ്ണു ശര്‍മ, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ആക്ഷന്‍ ഡയറക്ടര്‍ ഫീനിക്‌സ് പ്രഭു.
വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലാണ് എത്തുകയെന്നും ചിത്രത്തിന്റെ പേര് ‘അടിപിടി ജോസ്’ എന്നാണെന്നും നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പേര് ചിത്രം ആക്ഷന്‍ ഴോണറില്‍ ഉള്ളതായിരിക്കുമെന്ന സൂചന നല്‍കുന്നു. ടര്‍ബോയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. നൂറ് ദിവസമാണ് ചിത്രീകരണം നടക്കുക.
അതേസമയം മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം ഇതിനോടകം വേള്‍ഡ് വൈഡായി 80 കോടിയില്‍ അധികം കളക്ട് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…