Categories: latest news

വീണ്ടും അത് ചെയ്യാൻ പറ്റുമായിരുന്നു എന്ന് തോന്നിയിട്ടില്ല; ശോഭന

മണിച്ചിത്രത്താഴും അതിലെ നാഗവല്ലിയും സിനിമ ഉള്ളിടത്തോളം കാലം മലയാളി പ്രേക്ഷകർ മറക്കില്ല. ആ സിനിമയെ അത്രത്തോളം അവിസ്മരണീയം ആക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് ശോഭന എന്ന നടിയാണ്. ഗംഗയായും നാഗവല്ലിയായും മാറി മാറി അഭിനയിച്ച് ശോഭന എന്ന അതുല്യ പ്രതിഭ മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത നടിയായി മാറുകയായിരുന്നു.

ഹിറ്റായി മാറിയ മണിച്ചിത്രത്താഴ് പല ഭാഷകളിലോട്ട് പിന്നീട് റീമേക്ക് ചെയ്തു. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലും ഹിന്ദിയിൽ ഭൂൽ ഭുലയ്യ, കന്നഡയിൽ ആത്പമിത്ര എന്ന പേരുകളിലും ഇൻഡസ്ട്രയിലെ പേരുകേട്ട നായികമാർ ശോഭനയുടെ റോളിന് പകരം എത്തി. എന്നാൽ അവരിലാർക്കും ശോഭനയുടെ അഭിനയത്തോട് ഒപ്പം എത്താൻ കഴിഞ്ഞില്ല. ശോഭനയെ പോലെ മറ്റാർക്കും ആ കഥപാത്രത്തെ പൂർണമാക്കാൻ കഴിഞ്ഞില്ല എന്ന് ആരാധകർ ഒന്നടങ്കം വിധി എഴുതി.

മണിച്ചിത്രത്താഴിന്റെ റീമേക്കുകളെ കുറിച്ച് ശോഭന പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ” ആ സമയത്ത് മാർക്കറ്റ് ഉണ്ടായിരുന്ന നായികമാരെയാണ് റീമേക്കുകളിൽ സെലക്ട്‌ ചെയ്തത്. എനിക്ക് വീണ്ടും അത് ചെയ്യാൻ പറ്റുമായിരുന്നു എന്ന് തോന്നിയിട്ടില്ല. ചന്ദ്രമുഖിയുടെ സംവിധായകൻ കൊറിയോഗ്രാഫിന് എന്നെ സമീപിച്ചിരുന്നു. പക്ഷെ നേരത്തെ ചെയ്തത് നോക്കി ചെയ്താൽ പോരെ എന്ന് പറഞ്ഞ് ഞാൻ അത് ഒഴിവാക്കിയിരുന്നു” റീമേക്കിൽ ശോഭനയെ ഉൾപെടുത്തിയില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

കരിയറിന്റെ ഒരു ഘട്ടത്തിൽ നൃത്തതിന് മാത്രം ശ്രദ്ധ നൽകി അഭിനയത്തിൽ നിന്ന് ശോഭന വിട്ടു നിന്നിരുന്നു. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിൽ എത്തിയത്. വളരെ സെലക്റ്റീവ് ആയി മാത്രമേ ഇനി സിനിമകൾ ചെയ്യൂ എന്ന് ശോഭന വ്യക്തമാക്കിയിരുന്നു. പക്ഷെ ഇൻഡസ്ട്രിയിൽ വീണ്ടും സജീവമാകാൻ താരം തയ്യാറല്ല.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago