Categories: latest news

കാമുകനെ അലമാരയിൽ ഒളിപ്പിച്ച പ്രിയങ്ക!

ഇന്ന് ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സിനിമ ഇന്റസ്ട്രിയിലെ മറ്റൊരു നടിക്കും സ്വന്തമാക്കാൻ പറ്റാത്ത നേട്ടങ്ങൾ പ്രിയങ്ക സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കുള്ള ചുവടുവയ്പ്പ് ഗ്ലോബൽ ഐക്കൺ താരത്തിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചു. പ്രിയങ്കയുടെ കരിയറിനൊപ്പം പലപ്പോഴും വ്യക്തിജീവിതവും ശ്രദ്ധനേടാറുണ്ട്.

തന്റെ നിലപാടുകളെ പറ്റിയും ജീവിതത്തെ പറ്റിയും എപ്പോഴും ധൈര്യത്തോടെ തുറന്ന് പറയാറുണ്ട് താരം. ഒരു അഭിമുഖത്തിൽ തന്റെ ആദ്യ ചുംബനത്തെ പറ്റിയും പ്രിയങ്ക പറഞ്ഞിരുന്നു. സ്കൂൾ പഠനം അമേരിക്കയിലായിരുന്ന താരം കർശന നിയമങ്ങളിലാണ് ജീവിച്ചത്. പ്രണയിക്കുന്നത് വിലക്കിയിരുന്നു. തന്റെ ജീവിത കഥയായ അൺഫിനിഷഡിൽ പ്രിയങ്ക തന്റെ അമേരിക്കൻ ജീവിതത്തെ പറ്റി പറയുന്നുണ്ട്.

“ആന്റിയോട് ഒപ്പമായിരുന്നു യുഎസ് ജീവിതം. പ്രണയിക്കുന്നതിൽ വിലക്കുണ്ടായിരുന്നിട്ടും സ്കൂൾ ജീവിതത്തിൽ ഒരാളുമായി അടുത്തിരുന്നു. ബോബുമായുള്ള പ്രണയം വളരെ രഹസ്യമായി മുന്നോട്ട് കൊണ്ട് പോയി” പ്രിയങ്ക പറഞ്ഞിരുന്നു.

ഒരിക്കൽ ആന്റി വീട്ടിൽ ഇല്ലാതെയിരുന്നപ്പോൾ കാമുകനെ വീട്ടിലോട്ട് വിളിച്ചു. ഒരുമിച്ചിരുന്നു സിനിമ കണ്ടു, ചുംബിക്കാൻ തുടങ്ങവേ ആന്റി തിരികെ വരികയും ചെയ്തു. പെട്ടെന്ന് കാമുകനെ അലമാരയിൽ ഒളിപ്പിക്കുകയും ആന്റി അത് കണ്ടുപിടിക്കുകയും ചെയ്തുവെന്ന് പ്രിയങ്ക പറഞ്ഞു. ആ പ്രണയം അധികനാൾ പിന്നീട് മുന്നോട്ട് പോയിരുന്നില്ല. ഹോളിവുഡിൽ തിരക്കിലാണ് ഇപ്പോൾ താരം.

അനില മൂര്‍ത്തി

Recent Posts

ചെക്ക് സാരിയിൽ അനുമോൾ, ശ്രദ്ധ നേടി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടി അനുമോൾ പങ്കുവെച്ച പുതിയ…

2 hours ago

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കാവ്യ മാധവൻ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നടി കാവ്യ മാധവൻ.ഓഫ്-വൈറ്റ്…

2 hours ago

‘കല്യാണി’ ട്രെൻഡിൽ റീലുമായി വർഷ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന 'കല്യാണി' കോൺസെപ്റ്റിനെ ആസ്പദമാക്കി…

2 hours ago

ഓണം കളറാക്കാന്‍ പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…

20 hours ago

ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, അപകടത്തെക്കുറിച്ച് രശ്മിക

ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത…

20 hours ago

70 പേര്‍ക്ക് ഒരു ബാത്ത് റൂം; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്.…

20 hours ago