Categories: latest news

അഭിനയ ജീവിതത്തിനിടയില്‍ ഇങ്ങനെ ഒരു അനുഭവം ആദ്യം; മനസ് തുറന്ന് ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ ഉണ്ടായ ഒരു നല്ല അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു വനിതാ സംവിധായികയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷമാണ് താരം പങ്കുവെയ്ക്കുന്നത്. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഹണി എത്തുന്നത്. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നും സംവിധായികയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

10 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

16 hours ago