Categories: latest news

മകള്‍ ഐറയ്ക്കൊപ്പം നിന്ന് ആമീര്‍ ഖാന്‍; അതിജീവിച്ചത് നിർണായക ഘട്ടത്തെ

മുപ്പത്തിയഞ്ച് വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആമീര്‍ ഖാന്‍. സുപ്പര്‍ സ്റ്റാറിന്റെ സിനിമകള്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കരിയറിനൊപ്പം താരത്തിന്റെ സ്വകാര്യ ജീവിതവും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കുറച്ച് കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ആമീര്‍.

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് സൂപ്പര്‍ സ്റ്റാര്‍ അഭിനയ ജീവിതത്തില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുന്നത്. ആദ്യ ഭാര്യ റീന ദത്തയില്‍ ഐറ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ രണ്ട് മക്കളാണ് ആമിറിനുള്ളത്. മക്കളുടെ ചെറുപ്പത്തില്‍ കരിയറിലെ തിരക്കുകള്‍ കാരണം അവരോടൊപ്പം സമയം ചിലവഴിക്കാന്‍ പറ്റാതിരുന്നതിനെ പറ്റി താരം മനസ്സ് തുറന്നിരുന്നു.

മകള്‍ ഐറ ഖാന്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. മകള്‍ക്കൊപ്പം രോഗത്തെ മറികടക്കാന്‍ ആമീര്‍ കൂടെയുണ്ടായിരുന്നു. വര്‍ഷങ്ങളോളം വിഷാദരോഗം അലട്ടിയ ഐറ കഴിഞ്ഞ കുറച്ച് കാലമായി പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്കിടെ വരുന്ന സീസണല്‍ ഡിപ്രഷനാണ് തന്നെ ബാധിച്ചതെന്നും ഇറ ഖാന്‍ അടുത്തിടെ തുറന്ന് പറഞ്ഞു.

പുതുജീവിതത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഐറ. ഏറെ നാള്‍ പ്രണയത്തിലായിരുന്ന സെലിബ്രിറ്റി ഫിറ്റ്‌നെസ് ട്രെയ്‌നറായ നുപുര്‍ ശിഖാരെയുമായുള്ള വിവാഹം ഇറയുടെ വിവാഹം കഴിഞ്ഞിരുന്നു. ആമീര്‍ ഖാനും റീന ദത്തയും വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിനും കുടുംബത്തിലെ വിശേഷങ്ങള്‍ക്കും ഇരുവരും ഒന്നിക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

അഞ്ചാം മാസം തൊട്ട് ഇവന്‍ ഇങ്ങനെയാണ്; കുഞ്ഞിനെക്കുറിച്ച് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

11 hours ago

എല്ലാം ലോണാണ്; അനുശ്രീ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…

11 hours ago

എന്റെ മുടി നരയ്ക്കുന്നതില്‍ ഇഷാനിക്കാണ് വിഷമം; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

11 hours ago

തട്ടിപ്പ് അറിയാന്‍ വൈകി; ആര്യ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

11 hours ago

അതി സുന്ദരിയായി അനു സിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.…

16 hours ago

സ്‌റ്റൈലിഷ് ലുക്കുമായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍വി റാം.…

16 hours ago