അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകഹൃദയം കവര്‍ന്ന നടിയാണ് ഹണി റോസ്. ബോയി ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെ ചലചിത്ര മേഖലയിലേക്ക് കടന്നു വന്ന് തെന്നന്ത്യയുടെ ഗ്ലാമറസ് ഹീറോയിനായി മാറാന്‍ ഹണി റോസിന് സാധിച്ചു. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് ഭാഷാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് താരം.
സോഷ്യമീഡിയയില്‍ സജീവമായ താരം ആരാധകരുടെ സെന്‍സേഷണല്‍ ഹണിയാണ്. ഹണി റോസിന്റെ പോസ്റ്റുകള്‍ക്ക് വിമര്‍ശകരും ഏറെയാണ്. എന്നാല്‍ തനിക്കെതിരെ പ്രചരിക്കുന്ന നെകറ്റിവിറ്റിക്ക് താരം വിലകൊടുക്കാറില്ല. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഹണി റോസിപ്പോള്‍. എബ്രിഡ് ഷൈന്‍ നിര്‍മ്മിക്കുന്ന റേച്ചല്‍ എന്ന സിനിമയിലെ മുഖ്യകഥാപാത്രമാണ് ഹണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹണിറോസിന്റെ ലുക്കുമെല്ലാം വൈറലായിരുന്നു.
ആനന്ദിനി ബാലയെന്ന പുതുമുഖമാണ് ചിത്രത്തിന്റെ സംവിധായിക. 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഒരു സംവിധായികക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്ന സന്തോഷം ഹണി റോസ് സോഷ്യമീഡിയയിലൂടെ പങ്ക് വച്ചിരുന്നു.
ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, രാധിക, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര്‍ ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…