Categories: latest news

പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതം; മനസ്സ് തുറന്ന് നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.

കുറഞ്ഞ കാലയളവുകൊണ്ട് ജനപ്രീതി നേടിയ നിഷ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് ഇന്നീ കാണുന്ന കരിയര്‍ കെട്ടിപ്പൊക്കിയത്. വളരെ ചെറിയ പ്രായത്തിലെ വിവാഹം കഴിഞ്ഞ താരത്തിന്റെ ദാമ്പത്യ ജീവിതം അതികം മുന്നോട്ട് പോയില്ല. രണ്ട് പെണ്‍ക്കുട്ടികളുടെ അമ്മയാണ് നിഷ. തന്റെ വിവാഹത്തെ പറ്റിയും ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ പറ്റിയും നിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ അച്ഛന്റെ ആഗ്രഹപ്രകാരമാണ് തന്റെ വിവാഹം നേരത്തെ നടത്തിയത്. മുറച്ചെറുകനുമായി പത്താം ക്ലാസ് കഴിഞ്ഞ ഉടനെ വിവാഹം നടത്തി. അച്ഛനും അമ്മയ്ക്കുമൊക്കെ തിരക്കായതിനാല്‍ എന്നെ ശ്രദ്ധിക്കാനൊന്നും അധികം സമയം ലഭിച്ചിരുന്നില്ല. നേരത്തെ കല്യാണം കഴിച്ചുവിട്ടാല്‍ അവര്‍ക്ക് ബിസിനസൊക്കെ നോക്കി മുന്നോട്ട് പോകാമല്ലോ എന്ന് ചിന്തിച്ചു കാണും.’ നിഷ പറഞ്ഞു.

‘ദാമ്പത്ത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പലതവണ ശ്രമിച്ചു. രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസ്സായപ്പോള്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. അച്ഛന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് മക്കളുമായി ഞാന്‍ വേറെ താമസിക്കാന്‍ തുടങ്ങി. ആര്‍ക്കും ബാധ്യത ആവരുതെന്ന് മാത്രമാണ് അന്ന് കരുതിയത്.’ ഒരിക്കല്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഷ സാരംഗ് മനസ്സ് തുറന്നത്.

അനില മൂര്‍ത്തി

Recent Posts

സവിശേഷതകള്‍ നിറഞ്ഞ വിഗ്രഹമായി എന്നെ ആരും കാണണ്ട; ഉര്‍വശി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…

3 hours ago

വിവാഹം കഴിക്കുമോ? തുറന്ന് പറഞ്ഞ് പാര്‍വതി

പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…

3 hours ago

സലിം കുമാറുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്

സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…

3 hours ago

തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു, ട്രോളുമായി മധുവാര്യര്‍

നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…

4 hours ago

അഹാനയുടെ പ്രണയം അറിഞ്ഞത് ഇപ്പോള്‍; കൃഷ്ണ കുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍…

4 hours ago

അഹാനയുടെ വിവാഹം; സോഷ്യല്‍ മീഡിയ തൂക്കിയത് ദുല്‍ഖര്‍

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി…

4 hours ago