Categories: latest news

സൂര്യയെ വിവാഹം കഴിക്കാൻ കാരണം! മനസ്സ് തുറന്ന് ജ്യോതിക

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീന്‍ പ്രണയം പോലെ തന്നെ സൂര്യ-ജ്യോതിക താരജോഡികളുടെ ഓഫ്‌സ്‌ക്രീന്‍ പ്രണയവും ആരാധകര്‍ ഏറെ ആസ്വദിക്കാറുണ്ട്. പര്‌സ്പരം ഇത്രയേറെ ബഹുമാനിക്കുകയും പിന്‍തുണക്കുകയും ചെയ്യുന്ന താരജോഡികള്‍ സിനിമാ ഇന്റസ്ട്രിയില്‍തന്നെ അപൂര്‍വ്വമാണെന്നാണ് ആരാധകര്‍ പറയുന്നത്.

സില്ലിനൊരു കാതല്‍, കാക്ക കാക്ക തുടങ്ങി നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കൗട്ട് ആകുകയായിരുന്നു. 2006 ലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. കരിയറിനൊപ്പം കുടുംബജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

മക്കളായ ദിയ ദേവ എന്നിവര്‍ക്കൊപ്പം കുടുംബജീവിതം ആസ്വദിക്കുകയാണ് ഇരുവരും. പ്രണയത്തെപ്പറ്റിയും കുടുംബത്തെ പറ്റിയുമൊക്കെ ഇരുവരും പല അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സൂര്യയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുവാനുള്ള കാരണത്തെപ്പറ്റി പറയുകയാണ് ജ്യോതിക. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

‘സൂര്യ എനിക്ക് നല്‍കിയ ബഹുമാനമാണം അദ്ദേഹത്തെ വിവാഹം കഴിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നോട് മാത്രമല്ല എല്ലാ സ്ത്രീകളോടും അദ്ദേഹത്തിന് ബഹുമാനമാണ്. ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത് പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമയിലാണ്. എന്നോട് അന്ന് വളരെ നല്ലരീതിയിലാണ് അദ്ദേഹം സംസാരിച്ചത്. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.’ ജ്യോതിക പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

24 seconds ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

16 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

16 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

16 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

16 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

24 hours ago