തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീന്‍ പ്രണയം പോലെ തന്നെ സൂര്യ-ജ്യോതിക താരജോഡികളുടെ ഓഫ്‌സ്‌ക്രീന്‍ പ്രണയവും ആരാധകര്‍ ഏറെ ആസ്വദിക്കാറുണ്ട്. പര്‌സ്പരം ഇത്രയേറെ ബഹുമാനിക്കുകയും പിന്‍തുണക്കുകയും ചെയ്യുന്ന താരജോഡികള്‍ സിനിമാ ഇന്റസ്ട്രിയില്‍തന്നെ അപൂര്‍വ്വമാണെന്നാണ് ആരാധകര്‍ പറയുന്നത്.
സില്ലിനൊരു കാതല്‍, കാക്ക കാക്ക തുടങ്ങി നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കൗട്ട് ആകുകയായിരുന്നു. 2006 ലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. കരിയറിനൊപ്പം കുടുംബജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.
മക്കളായ ദിയ ദേവ എന്നിവര്‍ക്കൊപ്പം കുടുംബജീവിതം ആസ്വദിക്കുകയാണ് ഇരുവരും. പ്രണയത്തെപ്പറ്റിയും കുടുംബത്തെ പറ്റിയുമൊക്കെ ഇരുവരും പല അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സൂര്യയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുവാനുള്ള കാരണത്തെപ്പറ്റി പറയുകയാണ് ജ്യോതിക. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
‘സൂര്യ എനിക്ക് നല്‍കിയ ബഹുമാനമാണം അദ്ദേഹത്തെ വിവാഹം കഴിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നോട് മാത്രമല്ല എല്ലാ സ്ത്രീകളോടും അദ്ദേഹത്തിന് ബഹുമാനമാണ്. ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത് പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമയിലാണ്. എന്നോട് അന്ന് വളരെ നല്ലരീതിയിലാണ് അദ്ദേഹം സംസാരിച്ചത്. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.’ ജ്യോതിക പറഞ്ഞു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…