Categories: latest news

മമ്മൂട്ടിയുടെ ചിത്രം വെച്ചുള്ള സ്റ്റാംപ് ആരാധകരുടെ സമ്മാനം ! പണം ചെലവഴിച്ചാല്‍ ആര്‍ക്കും കിട്ടുന്നതോ?

നടന്‍ മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്തുള്ള പോസ്റ്റല്‍ സ്റ്റാംപ് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ് പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കാന്‍ബറിയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പാര്‍ലമെന്റ് ഹൗസ് ഹാളില്‍ വെച്ചാണ് സ്റ്റാംപ് പുറത്തിറക്കിയത്. എന്നാല്‍ ഇങ്ങനെയൊരു സ്റ്റാംപ് സ്വന്തമാക്കാന്‍ ആര്‍ക്കും സാധിക്കുമെന്നാണ് ഓസ്‌ട്രേലിയയിലുള്ള മലയാളികള്‍ തന്നെ പറയുന്നത്.

Mammootty

ഏതൊരു വ്യക്തിക്കും ഓസ്‌ട്രേലിയന്‍ പോസ്റ്റല്‍ വകുപ്പില്‍ അപേക്ഷിച്ചാല്‍ സ്വന്തം പേരില്‍ സ്റ്റാംപ് പുറത്തിറക്കാന്‍ സാധിക്കും. അതിനു ആവശ്യമായ പണം നല്‍കണമെന്ന് മാത്രം. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകരാണ് ഇത്തരത്തില്‍ മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്തുള്ള സ്റ്റാംപിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രത്യേകിച്ച് ആദരവിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ചെയ്യുന്നതല്ല.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

ചിരിയഴകുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

34 minutes ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

41 minutes ago

അതിസുന്ദരിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിച്ചിത്രങ്ങളുമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

ഗ്രാമീണ ഭംഗിയില്‍ വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

4 hours ago