Categories: latest news

മമ്മൂട്ടിയെടുത്ത ആ നിർണായക തീരുമാനം; ഒരുപാട് ഇഷ്ടമായിരുന്നിട്ടും വേണ്ടയെന്നുവെച്ചു

മലയാളികള്‍ക്ക് മാത്രമല്ല ലോകമൊട്ടാകെയുള്ള സിനിമ പ്രേമികള്‍ക്ക് എന്നുമൊരു വികാരമാണ് മമ്മൂക്ക എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി. എക്കാലത്തെയും മികച്ച നടന്‍ എന്ന നിലയില്‍ മാത്രമല്ല വ്യക്തിത്വം കൊണ്ടും ജീവിത ശൈലികൊണ്ടും എല്ലാവരുടെയും റോള്‍ മോഡലാണ് മെഗാ സ്റ്റാര്‍. 

പുതുമുഖങ്ങള്‍ക്കും സിനിമയെന്ന സ്വപ്‌നവുമായി ഇന്റസ്ട്രിയില്‍ എത്തുന്ന എല്ലാവര്‍ക്കു ഒരു തുറന്ന പാഠപുസ്തകമാണ് അദ്ദേഹം. സഹതാരങ്ങള്‍ പോലും മെഗാസ്റ്റാറിന്റെ ചിട്ടയായ ജീവിതരീതിയും ശീലങ്ങളും അനുകരിക്കാറുണ്ട്. ഇപ്പോഴിത മെഗാസ്റ്റാറിന്റെ പഴയ ഒരു അഭിമുഖത്തില്‍ നിന്നുള്ള വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Mammootty

കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖ് ആണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ‘എനിക്ക് ഇഷ്ടമായിരുന്നു പുകവലി. അത് തള്ളിക്കളഞ്ഞു, പത്ത് പതിനഞ്ച് വര്‍ഷമായി കാണും. പുകവലിക്കുന്നത് എനിക്ക് ഇഷ്ടമാണ്, പക്ഷേ പുകവലിക്കുന്നത് നല്ലതല്ല. എനിക്ക് മാത്രമല്ല ആര്‍ക്കും. നമുക്ക് ജീവിക്കാന്‍ പുക വേണ്ടല്ലോ. ആഹാരപദാര്‍ത്ഥങ്ങളും വായുവും മതിയല്ലോ’. മമ്മൂട്ടി പറഞ്ഞു. 

‘ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടല്ല പുകവലി മാറ്റിയത്. അത് നല്ലതല്ലെന്ന് തോന്നി. പുകവലി എനിക്ക് ഹാനികരം അല്ലെങ്കില്‍ കൂടി മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നെ ഒരുപക്ഷെ വളരെ കുറച്ച് പേരെങ്കിലും അനുകരിക്കാതിരിക്കില്ല. അപ്പോള്‍ ഞാന്‍ സിഗരറ്റ് വലിക്കുന്നത് അവരെ സ്വാധീനിക്കുന്നുണ്ട്. അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി’ അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടം വേണ്ടന്ന് വെച്ചതിനെ പറ്റി മമ്മൂട്ടിപറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

16 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago