Categories: latest news

സൗന്ദര്യം കൂടുതലെന്ന് പറഞ്ഞ് അവസരം നിഷേധിച്ചു! ദിയ മിര്‍സ

ബോളിവുഡിലെ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ് ദിയ മിര്‍സ. 2000 ല്‍ മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണലൂടെ ഏറെ ശ്രദിക്കപ്പെട്ട ദിയ തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ സിനിമയില്‍ കരിയര്‍ ആരംഭിച്ചു. പിന്നീട് ദസ്, കോയ് മേരെ ദില്‍ മേം ഹേ, പരിനീത്, കുര്‍ബാന്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാന്‍ ദിയയ്ക്ക് സാധിച്ചു.

താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ ഫിലിമ് ഇന്‍ഡസ്ട്രിയില്‍ എത്തിയ ദിയ തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു. പല മുന്‍നിര സംവിധായകരും തനിക്ക് കിട്ടേണ്ട അവസരങ്ങള്‍ നല്‍കാതെ ഇരുന്നിട്ടുണ്ടെന്നാണ് ദിയ പറഞ്ഞത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്.

”ഞാന്‍ എന്റെ ഹൃദയം തന്നെ നല്‍കാനും കൂടെ വര്‍ക്ക് ചെയ്യാനും ആഗ്രഹിക്കുന്ന ഒരുപാട് നല്ല സംവിധായകരുണ്ട്. താന്‍ അതീവസുന്ദരിയാണെന്നാണ് പറഞ്ഞ് അവരൊന്നും എന്നെ കാസ്റ്റ് ചെയ്യ്തിരുന്നില്ല. പക്ഷെ ജീവിതത്തില്‍ അതിന് ശേഷം അപ്പ്‌ഡേറ്റ് സംഭവിച്ചിട്ടുണ്ട്്. അന്നത്തെ ആ സംവിധായകര്‍ ഇന്ന് എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട്” താരം പറഞ്ഞു.

”ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുന്നത് വളരെ ചെറുപ്പത്തിലാണ്. പതിനെട്ട് വയസേ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ എന്തെങ്കിലും പശ്ചാത്തലമോ മുംബൈയില്‍ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഈ ലോകത്ത് ഒരു സ്ത്രീയെന്ന നിലയില്‍, ചെറുപ്പക്കാരിയെന്ന നിലയില്‍ മുന്നോട്ട് പോവുക വളരെ കഷ്ടമാണ്. ഈ ലോകം പുരുഷകേന്ദ്രീകൃതമാണ്.’ ദിയമനസ്സ്തുറന്നു

അനില മൂര്‍ത്തി

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

8 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

15 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

15 hours ago