Categories: latest news

എനിക്ക് ലഭിച്ച നിധിയാണ് നീ; ഭാര്യ സ്‌നേഹയെ ചേര്‍ത്ത് നിര്‍ത്തി പ്രസന്ന

തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്‌നേഹ. 2000 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്‌നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു.

2002ല്‍ സ്‌നേഹയുടെ എട്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2003, 2004 വര്‍ഷങ്ങളില്‍ ധാരാളം ശ്രദ്ധേയ ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2004 ല്‍ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രസന്നയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സ്‌നേഹയുടെ പിറന്നാള്‍ ദിനത്തില്‍ പ്രസന്ന പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. കണ്ണമ്മ… എനിക്ക് ലഭിച്ച നിധിയാണ് നീ, ഇനിയും ഒരുപാട് ഓര്‍മ്മകള്‍ ശേഖരിക്കണം എന്നാണ് പ്രസന്ന കുറിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

10 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

16 hours ago