Categories: latest news

സിനിമ എന്ന് കേട്ടതും ഒരടിയായിരുന്നു അച്ഛന്‍; മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി. ലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് അഭിനയിക്കാന്‍ പോയതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി.

പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു മെയ് മാസ പുലരി എന്ന ചിത്രത്തില്‍ ഭിനയിക്കാന്‍ അവസരം ലഭിച്ചത്. അന്ന് വീട്ടുകാര്‍ സിനിമയില്‍ അഭിനയിക്കുന്നതിന് എതിരായിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാര്‍വ്വതി മനസ് തുറന്നത്.

‘സുഹൃത്ത് ഷൈനിവഴിയാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. അമ്മയോട് സമ്മതം വാങ്ങി അഭിനയിക്കാന്‍ പോയി. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രി ഒമ്പത് മണിയാണ്. സന്തോഷത്തോടെയാണ് വരുന്നത്. വീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്നത് എല്ലാ ലൈറ്റുമിട്ട് അച്ഛന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. സിനിമ എന്ന് പറഞ്ഞതേ എനിക്ക് ഓര്‍മ്മയുള്ളു, ഒരൊറ്റ അടിയായിരുന്നു. സിനിമ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. അന്ന് ഭക്ഷണവും കിട്ടിയില്ല.’ താരം പറഞ്ഞു.

ബാക്കി ഷൂട്ടിന് അച്ഛന്‍ അറിയാതെ വീട്ടില്‍ നിന്നും മതിലു ചാടിയാണ് പോയത്. അച്ഛന് സിനിമയില്‍ കുറേ കൂട്ടുകാരുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്‍ കുറേ കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. അന്നത്തെ സിനിമയിലെ സ്ത്രീകളുടെ മോശം അവസ്ഥ അച്ഛന്‍ അടുത്ത് കണ്ടിട്ടുള്ളത്‌കൊണ്ട് സ്വന്തം മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിന് അച്ഛന് പേടിയായിരുന്നുവെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

1 day ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 day ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago