Anjali Nair
അമ്മ വേഷത്തിലും തിളങ്ങിയ നായികയാണ് അഞ്ജലി നായര്‍. പായത്തിലും മുതിര്‍ന്ന റോളുകളായിരുന്നു ലഭിച്ചതെങ്കിലും അതെല്ലാം അഞ്ജലി ഭംഗിയായി അവതരിപ്പിച്ചു. 27ാമത്തെ വയസിലായിരുന്നു താരം ദുല്‍ഖര്‍ സല്‍മാന്റെ അമ്മ വേഷം ചെയ്യുന്നത്.
അമ്മ വേഷം ചെയ്തതോടെ ഇത്തരത്തിലുള്ള ക്യാരക്ടറുകളാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയും സംവിധായകര്‍ക്കിടയിലുണ്ടായിരുന്നു. മറ്റ് കഥാപാത്രങ്ങളും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആ ധാരണ മാറിയത്.നോ പറയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു അന്നത്തേത്. ചില കഥാപാത്രങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. റെഡ് എഫ്എം അഭിമുഖത്തിലായിരുന്നു അഞ്ജലി മനസുതുറന്നത്.
‘മോഹന്‍ലാലും പൃഥ്വിരാജും മഞ്ജുവാര്യരും ഉള്‍പ്പെടെ നിരവധി പേരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഇനി മമ്മൂക്ക മാത്രമേ ബാക്കിയുള്ളൂവെന്ന് തോന്നുന്നു്. ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് അച്ഛനും അമ്മയും എന്നെ അഭിനയിക്കാന്‍ കൊണ്ടുപോയത്. അന്ന് അഭിനയിച്ചതൊക്കെ ചെറിയൊരു ഓര്‍മ്മയായി മനസിലുണ്ട്.’ അഞ്ജലി പറഞ്ഞു.
തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…
പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…
വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…