Categories: latest news

ദൃശ്യത്തിന്റെ പത്ത് വര്‍ഷത്തെ ആധിപത്യം തകര്‍ത്ത് കണ്ണൂര്‍ സ്‌ക്വാഡ്; എലൈറ്റ് ലിസ്റ്റില്‍ പത്താം സ്ഥാനം

മലയാളത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക വിജയ സിനിമകളുടെ പട്ടികയില്‍ നിന്ന് മോഹന്‍ലാലിന്റെ ദൃശ്യം പുറത്ത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ആദ്യ പത്തിലേക്ക് എത്തിയതോടെയാണ് ദൃശ്യം 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പത്ത് വര്‍ഷത്തിനു ശേഷമാണ് ദൃശ്യം ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് പുറത്താകുന്നത്. 2013 ലെ ക്രിസ്മസ് റിലീയ് ആയി ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തിയ ദൃശ്യം ആദ്യമായി 50 കോടി കളക്ട് ചെയ്ത മലയാള ചിത്രം കൂടിയാണ്.

63.8 കോടിയാണ് ദൃശ്യത്തിന്റെ ആഗോള കളക്ഷന്‍. റിലീസ് ചെയ്ത് 11-ാം ദിവസമാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ദൃശ്യത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ മറികടന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കണ്ണൂര്‍ സ്‌ക്വാഡ് 70 കോടി ക്ലബില്‍ ഇടം പിടിക്കും. സെപ്റ്റംബര്‍ 28 നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമയാകുമോ കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Mohanlal (Drishyam)

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡില്‍ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഏതാണ്ട് 30 കോടിക്ക് അടുത്ത് കണ്ണൂര്‍ സ്‌ക്വാഡിന് ചെലവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

45 minutes ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

51 minutes ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

1 hour ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

9 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

9 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

10 hours ago