സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകള്‍ ആരാധ്യയ്ക്കൊപ്പമായിരുന്നു ഐശ്വര്യ ലോകത്തിലെ ഏറ്റവും പ്രമുഖര്‍ അണിനിരക്കുന്ന ഫാഷന്‍ വീക്കിലെത്തിയത്. ഐശ്വര്യയുടെ റാംപ് വാക്കും ഏറെ വൈറലായിരുന്നു.
ഇന്‍സ്റ്റഗ്രാം അടക്കം ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. മനോഹരമായ വസ്ത്രവും അതിലു മനോഹരിയായ ഐശ്വര്യ റായുമാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പാണ് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
മുഖത്തെ ചുളിവുകള്‍ ഐശ്വര്യ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഒപ്പം മൊത്തത്തില്‍ തടിയും കുറച്ചിട്ടുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. ഇതേ വസ്ത്രത്തില്‍ ഐശ്വര്യയുടെ ക്ലോസപ്പ് ചിത്രങ്ങള്‍ അടക്കം തെളിവായി നിരത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. സോഷ്യല്‍ മീഡിയ പോസ്റ്റ് ഐശ്വര്യ റായിക്ക് വലിയ നാണക്കേടായി മാറിയിട്ടുണ്ട്.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…