Categories: Videos

വിജയ്‌ക്കൊപ്പം കസറുമോ മാത്യു ! വൈറലായി ലിയോ ട്രെയ്‌ലര്‍

ഇളയദളപതി വിജയ് നായകനാകുന്ന ‘ലിയോ’ ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ മാസ് ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്ലറില്‍ മലയാളത്തില്‍ നിന്നുള്ള നടന്‍ മാത്യു തോമസിനെയും കാണിക്കുന്നുണ്ട്.

ലിയോയില്‍ അത്ര ചെറിയ റോള്‍ അല്ല മാത്യുവിനെന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമാണ്. വിജയ്ക്കൊപ്പമുള്ള സീനുകളും മാത്യുവിനുണ്ട്. സംഘട്ടന രംഗങ്ങളില്‍ അടക്കം മാത്യുവിന് റോള്‍ ഉണ്ടാകുമെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്.

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം മേനോന്‍, മിഷ്‌കിന്‍ എന്നിവരും ലിയോയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19 ന് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago