Categories: Reviews

ജോയ് മാത്യുവിന്റെ തിരക്കഥ പാളി; മോശം അഭിപ്രായവുമായി ചാവേര്‍

കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേറിന് മോശം പ്രതികരണം. രാഷ്ട്രീയം പശ്ചാത്തലമാക്കി തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ ഒരുവിധത്തിലും എന്‍ഗേജ് ചെയ്യിപ്പിക്കുന്നില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍. പുതുമയുള്ള ഒന്നും ചിത്രത്തില്‍ ഇല്ലെന്നും തിരക്കഥ മോശമായതാണ് സിനിമ നിരാശപ്പെടുത്താന്‍ കാരണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞുവയ്ക്കാവുന്ന ഒരു പ്ലോട്ടിനെ ഫീച്ചര്‍ സിനിമയാക്കി വലിച്ചു നീട്ടിയിരിക്കുകയാണ്. വളരെ സാവധാനത്തിലാണ് കഥ പറച്ചില്‍ നടക്കുന്നത്. ഇത് തുടക്കം മുതല്‍ പ്രേക്ഷകരെ മുഷിപ്പിക്കുന്നു. ഇടവേളയ്ക്കു തൊട്ടുമുന്‍പുള്ള രംഗങ്ങള്‍ ടിനു പാപ്പച്ചന്റെ സംവിധാന മികവുകൊണ്ട് പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി പൂര്‍ണമായി നിരാശപ്പെടുത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു.

നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മാണം. കണ്ണൂര്‍ രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വയലന്‍സിന് വലിയ പ്രാധാന്യമുണ്ട്.

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago