Categories: latest news

അവര്‍ ആ രംഗം കാണുമ്പോള്‍, മുഖത്ത് നോക്കാന്‍ മടിയുണ്ടായിരുന്നു; ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് വിൻസി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ തിളക്കത്തിലാണ് യുവതാരം വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെയെത്തി ബിഗ് സ്ക്രീനിൽ തന്റെ സാനിധ്യമറിയിക്കാൻ വിൻസിക്ക് സാധിച്ചിട്ടുണ്ട്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വിൻസി അത് അടിവരയിടുകയും ചെയ്യുന്നു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് നടിയ്ക്ക് പോയ വര്‍ഷത്തെ മികച്ച നടിയ്ക്കുന്ന സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിലടക്കം താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ആ സീനുകൾ വീട്ടുകരെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസ് തുറന്നിരിക്കുകയാണ് താരം. 

അത്രയും ബോള്‍ഡ് ആയി അഭിനയിക്കുന്ന കാര്യം ഒന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല എന്ന് വിന്‍സി പറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം തിയേറ്ററില്‍ പോയിരുന്ന് ആ രംഗം കാണുന്നത് തനിക്കും അല്പം ടെന്‍ഷനുള്ള കാര്യമായിരുന്നു എന്നാണ് വിന്‍സി പറഞ്ഞത്. ചിത്രത്തിൽ ആദ്യം കാസ്റ്റ് ചെയ്ത നടി ഒരു രംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തനിക്ക് അവസരം ലഭിച്ചതെന്നും വിൻസി വെളിപ്പെടുത്തി. എന്നാൽ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് അത്ര വിശദീകരിച്ചിരുന്നില്ലെന്നും വിൻസി കൂട്ടിച്ചേർത്തു. 

“ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നുവെങ്കിലും, ഇത്രയ്ക്ക് അധികം ഉണ്ടായിരിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല. അവരെയും കൂട്ടി തിയേറ്ററില്‍ പോയാണ് സിനിമ കണ്ടത്. ആ രംഗം അവര്‍ കാണുമ്പോള്‍, മുഖത്ത് നോക്കാന്‍ എനിക്കും മടിയുണ്ടായിരുന്നു. പക്ഷെ അവരെ എന്തായാലും കാണിക്കണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ ഇതുപോലൊരു രംഗത്ത് അഭിനയിക്കുന്നത് തീര്‍ച്ചയായും അപ്പനും അമ്മയ്ക്കും അംഗീകരിക്കാന്‍ കഴിയില്ല. ഇനി ഇതുപോലൊരു സിനിമയില്‍ അഭിനയിക്കരുത് എന്ന് അച്ഛന്‍ അപ്പോള്‍ തന്നെ പറഞ്ഞു. പക്ഷെ അഭിനയിക്കും എന്ന് ഞാന്‍ പറഞ്ഞു”

തന്നെ സംബന്ധിച്ച്  തെറ്റല്ല ചെയ്യുന്നത് എന്ന ഉറച്ച വിശ്വാസം മനസ്സില്‍ ഉണ്ടെങ്കില്‍ മറ്റാരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ലയെന്ന് വിൻസി വ്യക്തമാക്കുന്നു. സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്തിയാല്‍ മതി.

അനില മൂര്‍ത്തി

Recent Posts

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

12 hours ago

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…

12 hours ago

ഒന്ന് ലിഫ്റ്റ് തരാത്ത സുഹൃത്തുക്കള്‍ തനിക്കുണ്ട്: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

12 hours ago

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവിന്റെ സമ്പാദ്യം അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

12 hours ago

വര്‍ഷങ്ങളായി തനിക്ക് കഷണ്ടിയുണ്ട്: റിയാസ് ഖാന്‍

വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…

12 hours ago

ഗര്‍ഭകാലത്തും ദിയയെ വിടാതെ സോഷ്യല്‍ മീഡിയ; വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago