തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്‌നേഹ. 2000 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്‌നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു.
2002ല്‍ സ്‌നേഹയുടെ എട്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2003, 2004 വര്‍ഷങ്ങളില്‍ ധാരാളം ശ്രദ്ധേയ ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2004 ല്‍ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സ്‌നേഹ. വിവാഹശേഷം പലരും സിനിമ ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ സ്‌നേഹ അതിന് തയ്യാറായില്ല. ജോലി ചെയ്യുന്ന എല്ലാ വീട്ടമ്മമാരെയും പോലെയാണ് ഞാനും എനിക്ക് മാത്രം ഒരു പ്രത്യേകതയും ഇല്ല. എന്നെ സംബന്ധിച്ച് സിനിമ എനിക്കൊരു പ്രൊഫഷനാണ്… എന്റെ ജോലിയാണ്. വീട് നോക്കുന്നത് എന്താണ് ഇത്ര വലിയ കാര്യമെന്ന് എല്ലാവരും ചോദിയ്ക്കും. അത് ഒരു വലിയ ടാസ്‌ക്കാണ്. പക്ഷെ വളരെ മനോഹരവുമാണ്. ഒരു ഭാര്യയായും അമ്മയായും വീട്ടുകാരിയായും നില്‍ക്കാനും ജോലി ചെയ്യാനും പറ്റുക എന്നത് വലിയ സംഭവം തന്നെയാണ്. കല്യാണ സമയത്തും മക്കള്‍ക്ക് വേണ്ടിയും എല്ലാം ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടുണ്ട് എന്നും താരം പറയുന്നു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…