Categories: latest news

പരാജയ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം, കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്ന്; ഉണ്ണി മുകുന്ദന്‍-ഹനീഫ് അദേനി ചിത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ‘മാര്‍ക്കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദും അബ്ദുള്‍ ഗദാഫും ചേര്‍ന്നാണ് നിര്‍മാണം. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തും.

Unni Mukundan

കൈയില്‍ സിഗരറ്റുമായി മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദനെ ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. ഹനീഫ് അദേനിയുടെ തന്നെ മുന്‍ ചിത്രമായ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് മാര്‍ക്കോ. ഈ കഥാപാത്രത്തെ നായകനാക്കിയാണ് ഹനീഫ് അദേനി ഇപ്പോള്‍ സിനിമ ഒരുക്കുന്നത്. നിവിന്‍ പോളിയായിരുന്നു മിഖായേലില്‍ നായകന്‍.

മിഖായേല്‍ ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ഉണ്ണി മുകുന്ദന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ അദ്ദേഹത്തിന്റെ വില്ലനിസം നിങ്ങള്‍ കണ്ടു, ഇനി ഹീറോയിസത്തിനു സാക്ഷ്യം വഹിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് ഹനീഫ് അദേനി മാര്‍ക്കോയുടെപോസ്റ്റര്‍ പങ്കുവെച്ചത്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

8 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago