Categories: latest news

തന്നെ കാണാന്‍ എത്തുന്നവരെ കൂടുതല്‍ സന്തോഷിപ്പിക്കാറുണ്ട്, ആരെയും നിരാശപ്പെടുത്താറില്ല: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ഇപ്പോള്‍ ഉദ്ഘാടന വേദകളിലാണ് താരം കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. ഓരോ ഉദ്ഘാടനവും ആസ്വദിച്ചാണ് ചെയ്യാറുള്ളത് എന്നാണ് താരം പറയുന്നത്. ചടങ്ങ് കഴിഞ്ഞ് എങ്ങനെയെങ്കിലും അവിടെ നിന്ന് പോകണം എന്ന് ആഗ്രഹിക്കാറില്ല. എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. ആരേയും നിരാശപ്പെടുത്താറില്ല എന്നും ഹണി പറയുന്നു.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

8 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago