Categories: latest news

സാരിയിൽ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് ശ്രിന്ദ

മലയാളത്തിൽ ഇപ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് ശ്രിന്ദ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി തന്റെ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ പല ലീഡ് റോളുകളിലേക്കും അഭിനയിച്ച് പൊലിപ്പിക്കാൻ ശ്രിന്ദയ്ക്ക് സാധിച്ചിട്ടുണ്ട്.

അഭിനേത്രിയായും സഹസംവിധായികയായുമെല്ലാം തന്റെ കഴിവ് തെളിയിച്ച ശ്രിന്ദ മികച്ച ഒരു മോഡൽ കൂടിയാണ്. പല ബ്രാൻഡുകൾക്കുവേണ്ടിയും മിനി സ്ക്രീനിലും പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ശ്രിന്ദ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും വൈറലായിരിക്കുകയാണ്.

സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്തട്ടില്ലെങ്കിലും മോഡലിങ്ങിൽ അൽപ്പം ഗ്ലാമറസ് ആയിട്ടാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യാറുള്ളത്. ഏറ്റവും ഒടുവിൽ താരം പങ്കുവെച്ച ചിത്രത്തിൽ ശ്രിന്ദയുടെ മേക്ക്ഓവറാണ് പ്രധാന ചർച്ചാ വിഷയം.

ഹാസ്യ നടയായി പ്രേക്ഷകരെ ചിരിപ്പിക്കാനും മറ്റ് റോളുകളിൽ അവരെ ചിന്തിപ്പിക്കാനും സാധിക്കുന്നു എന്നതാണ് ശ്രിന്ദയുടെ ഏറ്റവും വലിയ മികവ്. അടുത്തിടെയിറങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രിന്ദയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമ അരങ്ങേറ്റം കുറിക്കുന്നത്. 22 എഫ്കെ, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിന്റെ സിനിമ കരിയാറിനെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 1983, കുരുതി, ഫ്രീഡം ഫൈറ്റ് എന്നീ ചത്രങ്ങളിലെ അഭിനയവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

അനില മൂര്‍ത്തി

Recent Posts

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍…

1 hour ago

സൂര്യയുടെ പുതിയ റിലീസ്, ‘പട്ടാമ്പൂച്ചി’ ഗാനമെത്തി

സൂര്യയുടെ പുതിയ ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'.…

2 hours ago

‘ഫാഷന്‍ റീ-ലോഡഡ്! ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ഗൗതമി നായര്‍

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച…

2 hours ago

കറുപ്പിനഴക്, സാരിയില്‍ ആല്‍ഫി പഞ്ഞിക്കാരന്‍, ചിത്രങ്ങള്‍

മാളികപ്പുറം സിനിമയില്‍ കല്ലുവിന്റെ അമ്മയായി എത്തി ശ്രദ്ധേയയായ…

2 hours ago

മെഡിസിന്‍ അലര്‍ജി; ടാറ്റൂ അടിച്ച് വീണ നായര്‍

ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍.…

21 hours ago

എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രേണു

തന്റെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ രേണു സുധി.…

21 hours ago