Categories: latest news

മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടും; റിലീസിനൊരുങ്ങി രണ്ട് പ്രധാന സിനിമകള്‍

ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തുകയാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്തിറക്കിയിരിക്കുന്നു. ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്.

Kannur Squad

ഇത്തവണ മമ്മൂട്ടി ചിത്രത്തിനോട് മത്സരിക്കാന്‍ എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേര്‍ ആണ് അടുത്ത വാരം തിയറ്ററുകളിലെത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയുമാണ് നിര്‍മാണം. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേതാണ് കഥ. സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം യുവാക്കള്‍ ഏറ്റെടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് വിറ്റുപോയിട്ടുണ്ട്. സോണി ലിവ് ആണ് ചാവേര്‍ സ്വന്തമാക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഓണം കളറാക്കാന്‍ പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…

14 hours ago

ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, അപകടത്തെക്കുറിച്ച് രശ്മിക

ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത…

14 hours ago

70 പേര്‍ക്ക് ഒരു ബാത്ത് റൂം; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്.…

14 hours ago

പേടിച്ച് പുറത്തിറങ്ങാതായി; സായ് പല്ലവി പറയുന്നു

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ.…

14 hours ago

ഇലയ്ക്ക് മുള്ളിലും ദോഷമില്ലാതെയാണ് നവ്യയെ കെട്ടിപ്പിടിച്ചത്; അനുഭവം പറഞ്ഞ് സൈജു

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നായകനായി…

14 hours ago

ജ്യോതികയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം; തുറന്ന് പറഞ്ഞ് സൂര്യ

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍…

14 hours ago