നടി തൃഷ വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മലയാള സിനിമയില്‍ നിന്നുള്ള ഒരു വ്യക്തിയെയാണ് താരം വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് ഗോസിപ്പുകള്‍ ഉണ്ട്. എന്നാല്‍ ഇതേ കുറിച്ച് താരം ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഒരു മലയാള ചലച്ചിത്ര നിര്‍മാതാവാണ് തൃഷയുടെ വരനെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള തൃഷയ്ക്ക് മലയാളം സിനിമ ഇന്‍ഡസ്ട്രിയുമായി അടുത്ത ബന്ധമുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റാമില്‍ തൃഷ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനില്‍ കുന്ദവൈ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തൃഷ പാന്‍ ഇന്ത്യന്‍ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
നേരത്തെ വരുണ്‍ മണിയന് എന്ന നിര്‍മ്മാതാവുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തിയില്ല.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…