Categories: latest news

ആന്ധ്രയുടെ ജനകീയ മുഖ്യനാകാന്‍ മമ്മൂട്ടി; ഇനി യാത്രയുടെ രണ്ടാം ഭാഗം

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി അഭിനയിക്കാന്‍ മമ്മൂട്ടി ഹൈദരബാദിലേക്ക്. മമ്മൂട്ടിയെ നായകനാക്കി മഹി വി.രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ആദ്യ ഭാഗത്തില്‍ വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡി ആന്ധ്രയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയാണ് സിനിമ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവചരിത്രമാണ് സിനിമ പറയുക. ആന്ധ്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ജഗന്‍ മോഹന്‍.

തമിഴ് നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുക. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി വീണ്ടും മമ്മൂട്ടി എത്തും. 15 ദിവസത്തെ ഡേറ്റാണ് ചിത്രത്തിനായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണം. സെപ്റ്റംബര്‍ 21 മുതലാണ് മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്നത്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

1 day ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago