Categories: Gossips

മമ്മൂക്ക ഈ കഥാപാത്രം ചെയ്യുമെന്ന് തോന്നിയില്ല, എക്‌സ്ട്രാ ഓര്‍ഡിനറി ചിത്രമാകും; ഭ്രമയുഗത്തെ കുറിച്ച് ആസിഫ് അലി

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റെഡ് റെയ്ന്‍, ഭൂതകാലം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ്. അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലിയാണ്. ഒരു അഭിമുഖത്തില്‍ ആസിഫ് അലി തന്നെയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. മമ്മൂട്ടി ഈ ചിത്രം ചെയ്യുമെന്ന് താന്‍ കരുതിയില്ലെന്നും ഒരു എക്സ്ട്രാ ഓര്‍ഡിനറി ചിത്രമായിരിക്കും ഭ്രമയുഗമെന്നും ആസിഫ് പറഞ്ഞു.

Asif Ali

‘ ഭൂതകാലത്തിന്റെ സംവിധായകന്‍ ചെയ്യുന്ന പുതിയ ചിത്രം, ഭ്രമയുഗത്തില്‍ ഞാനാണ് ഒരു കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. പക്ഷേ അതിന്റെ ഡേറ്റ് നീട്ടിയപ്പോള്‍ എന്റെ ഡേറ്റുമായി ചേരാതെ വന്നു. പക്ഷേ ആ സിനിമ ചെയ്യാനുള്ള മമ്മൂക്കയുടെ തീരുമാനം അവിശ്വസനീയമാണ്. കാരണം ഒരിക്കലും ആ സിനിമ മമ്മൂക്ക ചെയ്യുമെന്ന് ഞാന്‍ ഓര്‍ത്തില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓര്‍ഡിനറി സിനിമയാണ് അത്. അര്‍ജുന്‍ അശോകന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്,’ ആസിഫ് അലി പറഞ്ഞു.

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റായാണ് ഭ്രമയുഗം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

53 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

58 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago