Bramayugam
സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഭ്രമയുഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ 72-ാം ജന്മദിനമായ ഇന്ന് പിറന്നാള്‍ സമ്മാനമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസ്.
ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും അത് തന്നെയാണ് വ്യക്തമാകുന്നത്. ആരെയും ദഹിപ്പിക്കുന്ന നോട്ടവും കൊലച്ചിരിയുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഭ്രമയുഗം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. അര്‍ജുന്‍ അശോകനും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്.
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…