Categories: latest news

വിഷമങ്ങള്‍ ആരോടും പങ്കുവെയ്ക്കാതെ അപര്‍ണ യാത്രയായി; നടിയുടെ ആത്മഹത്യയില്‍ ഞെട്ടി സിനിമാലോകം

സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണം സഹപ്രവര്‍ത്തകരേയും പ്രേക്ഷകരേയും നടുക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിനു തൊട്ടുമുന്‍പ് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മനസില്‍ വലിയൊരു വിഷമം താരത്തിനു ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റിലെ വരികള്‍.

‘ ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, ഒരുപാട് വാശിയുള്ളവളാകാം. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം. എന്നാല്‍ ശരിക്കുമുള്ള അവള്‍ രാത്രിയുടെ നിശബ്ദതയില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്വന്തമായി ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമര്‍ത്തുമ്പോഴും നിങ്ങളൊന്ന് ഓര്‍ക്കുക, അവളുടെ മാറ്റത്തിനു കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങളാണ്,’ എന്നാണ് തന്റെ ചിത്രങ്ങള്‍ക്കൊപ്പം അപര്‍ണ നല്‍കിയിരിക്കുന്ന വരികള്‍.

ഇന്‍സ്റ്റഗ്രാമില്‍ സജീവ സാന്നിധ്യമായിരുന്നു അപര്‍ണ. തന്റെ കുടുംബ വിശേഷങ്ങളെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമാണ് അപര്‍ണ അവസാനമായി പങ്കുവെച്ചിരിക്കുന്ന മറ്റൊരു പോസ്റ്റ്.

കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പി.ആര്‍.എസ്. ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

സംഭവ സമയത്ത് അപര്‍ണയുടെ അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കരമന പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

4 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

4 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

4 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

4 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

4 hours ago