Categories: latest news

നടി ശോഭനയുടെ വീട്ടില്‍ മോഷണം, വീട്ടുജോലിക്കാരി പിടിയില്‍; പരാതി പിന്‍വലിച്ച് താരം

നടി ശോഭനയുടെ വീട്ടില്‍ മോഷണം. ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന ചെന്നൈ തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശോഭന പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. അതിനു പിന്നാലെ ശോഭന പരാതി പിന്‍വലിക്കുകയും ചെയ്തു.

അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. വീട്ടില്‍ നിന്ന് 41,000 രൂപയാണ് മോഷണം പോയത്. പണം മോഷ്ടിച്ച ശേഷം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ അക്കൗണ്ടിലേക്ക് അയക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

Shobana

നടിയുടെ പരാതിയെ തുടര്‍ന്ന് തേനാംപെട്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായത്. വീട്ടുജോലിക്കാരി കുറ്റം ഏറ്റുപറഞ്ഞതോടെ താരം മാപ്പ് നല്‍കുകയായിരുന്നു. തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നും നഷ്ടപ്പെട്ട പണം വീട്ടുജോലിക്കാരിയുടെ ശമ്പളത്തില്‍ നിന്ന് തിരിച്ചുപിടിക്കാമെന്നും ശോഭന പൊലീസ് അധികൃതരോട് പറഞ്ഞു. താരത്തിന്റെ ആവശ്യാനുസരണം പൊലീസ് തുടര്‍ നടപടികള്‍ ഒഴിവാക്കി.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago